കാഞ്ഞിരപ്പള്ളിക്ക് അഭിമാന നിമിഷം ; ശ്രീകാന്ത് പങ്ങപ്പാട്ട് രചനയും സംവിധാനവും നിർവഹിച്ച സിനിമയ്ക്ക് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
കാഞ്ഞിരപ്പള്ളി : കാലാവസ്ഥ വ്യതിയാനവും അതേത്തുടർന്നുള്ള സാധാരണ മനുഷ്യരുടെ അതിജീവന ശ്രമങ്ങളും പ്രമേയമായ ” ഭൂതലം ” എന്ന ചലച്ചിത്രത്തിന് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ 2025 ലെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു . കാഞ്ഞിരപ്പള്ളി സ്വദേശിയായ. മികച്ച നോവലിസ്റ്റും, ഗ്രന്ഥകാരനും, തിരക്കഥാകൃത്തും, ആർക്കിടെക്റ്റും, സാമൂഹിക പ്രവർത്തകനും, സിനിമ നിർമ്മാതാവും സംവിധായകനുമായ ശ്രീകാന്ത് പങ്ങപ്പാട്ട് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ഇന്ദ്രൻസാണ് നായകൻ .
ആമർ ഫിലിം ഹൗസ് നിർമിച്ച ചിത്രത്തിന്റെ ക്യാമറാമാൻ ദേശീയ പുരസ്‌കാര ജേതാവായ നിഖിൽ എസ്. പ്രവീൺ ആണ് . എഡിറ്റിംഗ് -വി എസ് വിശാൽ , പ്രൊജക്റ്റ് ഡിസൈനർ- റെക്‌സി രാജീവ് ചാക്കോ , മ്യൂസിക് – എറിക് ജോൺസൻ തുടങ്ങിയവരും പിന്നണിയിൽ പ്രവർത്തിച്ചിരുന്നു . വാൻകോവർ , സ്റ്റോക്ഹോം , ബെറ്റർ എർത്ത് , ഫോക്ക് ലോർ തുടങ്ങിയ നിരവധി അന്തർദേശീയ ഫെസ്റ്റിവലുകളിൽ പുരസ്‌കാരം നേടിയ ചിത്രം ഓഗസ്റ്റ് ൽ തീയേറ്ററുകളിൽ റിലീസ് ചെയ്യും .
