KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വേനൽച്ചൂടിന് ആശ്വാസമായി കാഞ്ഞിരപ്പള്ളി സി.ഡി.എസിന്റെ ‘വഴിയിടം’; സൗജന്യ തണ്ണീർപ്പന്തൽ തുറന്നു.

കാഞ്ഞിരപ്പള്ളി: കനത്ത വേനൽച്ചൂടിൽ വലയുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കും ആശ്വാസമേകാൻ കാഞ്ഞിരപ്പള്ളിയിൽ സൗജന്യ തണ്ണീർപ്പന്തൽ തുറന്നു. കാഞ്ഞിരപ്പള്ളി സി.ഡി.എസിന്റെ (കുടുംബശ്രീ) നേതൃത്വത്തിൽ മണിമല റോഡിലാണ് ‘വഴിയിടം’ എന്ന് പേരിട്ടിരിക്കുന്ന ഈ ദാഹശമന കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.

ദിനംപ്രതി വെയിലിന്റെ കാഠിന്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വഴിയാത്രക്കാർക്ക് കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.ഡി.എസ് ഈ മാതൃകാപരമായ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. വേനൽച്ചൂടിൽ വലഞ്ഞു വരുന്ന ആർക്കും ഇവിടെയെത്തി ദാഹമകറ്റാം. തികച്ചും സൗജന്യമായാണ് പൊതുജനങ്ങൾക്ക് ഈ സേവനം ലഭ്യമാക്കുന്നത്.

ചൂട് കനക്കുന്ന വരും ദിവസങ്ങളിൽ മണിമല റോഡിലൂടെ യാത്ര ചെയ്യുന്ന നിരവധി പേർക്ക് ഈ ‘വഴിയിടം’ വലിയൊരാശ്വാസമായി മാറും. പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമായ ഈ നീക്കത്തിന് നാട്ടുകാരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

error: Content is protected !!