കിളിക്കൂട്ടം’ ആരംഭിച്ചു.
കുഴിമാവ് : വനം-വന്യജീവി വകുപ്പ് പെരിയാർ ടൈഗർ റിസർവ് വെ സ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിവിധ ഇക്കോ ഡിവലെപ്പ്മെന്റ് കമ്മിറ്റികളിലെ നേച്ചർ ക്ലബ് അംഗങ്ങൾക്കായുള്ള വിനോദ വിജ്ഞാ നപരിപാടി ‘കിളിക്കൂട്ടം’ കുഴിമാവ് ഇ.ഡി.സി. കമ്യൂണിറ്റി ഹാളിൽ ആരം ഭിച്ചു. 14-ന് സമാപിക്കും.
ചിത്രരചന, കഥ-കവിത പരിശീലനക്കളരി, കരിയർ ഗൈഡൻസ്, കലാപരിപാടികൾ എന്നിവയുണ്ട്. മുക്കുഴി ഫോറസ്റ്റ് ഡെപ്യൂട്ടി റെ യ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജയകുമാർ ഉദ്ഘാടനം ചെയ്തു. എം.കെ. ഷാജി അധ്യക്ഷനായി. ജോസ് ആൻ്റണിയുടെ നേതൃത്വത്തിൽ ചിത്ര രചന പരിശീലന ക്യാമ്പ് നടത്തി.
ഇ.ഡി.സി. ചെയർമാൻമാരായ മാധവൻ, സുകുമാരൻ, ജോയ് മോൻ, അനീഷ ഷാജി, സുനു പി., ഇ.ഡി.സി. സെക്രട്ടറിമാരായ വിനീത്, അജിൻ, അഷറ, പ്രശാന്ത് രാജ്, സെബാസ്റ്റ്യൻ, ബിജു, പുഷ്പംഗദൻ, അസിസ്റ്റന്റ്റ് നേച്ചർ എജുക്കേഷൻ ഓഫീസർ സി.ജി. സുനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 120 വിദ്യാർ ഥികൾ പങ്കെടുത്തു.
