ഇളങ്ങുളത്ത് ശ്രീനാരായണ പ്രാർഥനാഹാൾ, മണ്ഡപ സമർപ്പണവും സപ്‌താഹവും
ഇളങ്ങുളം: 44-ാം നമ്പർ എസ്.എൻ.ഡി.പി. യോഗം ശാഖയിൽ ശതാബ്ദി ആഘോഷഭാഗമായി ശതാബ്ദി സ്മാരക പ്രാർഥനാഹാൾ 15-ന് രാവിലെ ഒൻപതിന് കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. പ്രാർഥന മണ്ഡപം തൃച്ചാറ്റുകുളം വിഷ്ണുനാരായണൻ തന്ത്രി നടത്തും.
തൃപ്പൂണിത്തുറ ഏരൂർ സുകുമാരി മാരാത്ത് യജ്ഞാചാര്യയായി ഗുരുദേവ ഭാഗവത സപ്താഹയജ്ഞം തുടങ്ങും. ക്ഷേത്രം ശാന്തി ആർ. അനന്ദു ദീപം തെളിക്കും. യജ്ഞദിവസങ്ങളിൽ രാവിലെ 9.30-ന് പാരായണം തുടങ്ങും. പ്രസാദമൂട്ടുമുണ്ട്. 21-ന് 12-ന് സമാപന സമ്മേളനം ശാഖാപ്രസിഡന്റ് കെ.കെ. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. ഹൈറേഞ്ച് യൂണിയൻ സെക്രട്ടറിയും ജില്ലാപഞ്ചായത്തംഗവുമായ അഡ്വ. പി. ജീരാജ് ഉദ്ഘാടനം ചെയ്യും.
