KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ യാത്രികന് ഗുരുതര പരുക്ക്.

മുണ്ടക്കയം: ഇടച്ചോറ്റിയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രക്കാരന് തലക്ക് ഗുരുതരമായി പരുക്കേറ്റു. ചോറ്റി പുതുപ്പറമ്പിൽ രാജു (50) വിനാണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്.
ജീന ട്രാവൽസ്’ എന്ന സ്വകാര്യ ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ശക്തമായ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും എൻജിനും പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് നാട്ടുകാരും സമീപത്തുണ്ടായിരുന്നവരും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും, തുടർന്ന് തെള്ളകം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തിച്ചേർന്നു.

അപകടത്തെ തുടർന്ന് റോഡിൽ തടസ്സപ്പെട്ട ഗതാഗതം പോലീസും ഫയർഫോഴ്സും ചേർന്ന് പുനഃസ്ഥാപിച്ചു. പെയിൻറിംഗ് കോൺട്രാക്ടർ ആയ രാജു കാഞ്ഞിരപ്പള്ളിയിൽ നിന്നും പെയിന്റും മറ്റേ സാമഗ്രികളും വാങ്ങി ചോറ്റിയിലേക്ക് വരവേയാണ് മുണ്ടക്കയത്ത് നിന്നും കോട്ടയത്തേക്ക് പോയ സ്വകാര്യ ബസ്സിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പെയിൻറ് ടിന്നുകൾ പൊട്ടിത്തെറിച്ചു.

error: Content is protected !!