KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്കൂൾ വാഹന പരിശോധന നടത്തി

കാഞ്ഞിരപ്പള്ളി: പുതിയ അധ്യായന വർഷത്തിന്റെ മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കാഞ്ഞിരപ്പള്ളി സബ് ആർടി ഓഫീസിന്റെ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പരിശോധന കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളേജ് മൈതാനത്ത് നടത്തി. മേഖലയിലെ എല്ലാ വി ദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാക്കിയിരുന്നു. വാഹനങ്ങളുടെ ഫിറ്റ്‌നസ്, സുരക്ഷാ സംവിധാനങ്ങൾ, രേഖകൾ എന്നിവ പരിശോധിച്ചു. പരിശോധനയ്ക്ക് ഹാജരായി അനുമതി പത്രം വാങ്ങിയ വാഹനങ്ങക്ക് മാത്രമാണ് സർവീസ് നടത്താൻ അനുവാദം നൽകുന്നത് .

error: Content is protected !!