ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേർക്ക് പരിക്ക്.
മുക്കൂട്ടുതറ : നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തിൽ ഒരു കുടുംബാത്തിലെ നാല് പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ വെച്ചൂച്ചിറ – മണ്ണടിശാല ഭാഗത്ത് വച്ചായിരുന്നു അപകടം . മണ്ണടിശാല സ്വദേശികളായ രത്‌നമ്മ (78 ), ഗൗരി ഗിരീഷ് ( 13 ), ഗായത്രി ( I5 ), ബിന്ദു (53 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
