KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ടാറിംഗിനുള്ള അസംസ്കൃത വസ്‌തുക്കൾ കിട്ടാനില്ല ; ഉള്ളതിന് ഇരട്ടിവില .. തദ്ദേശ സ്ഥാപനങ്ങളിലെ അടക്കം റോഡ് നിർമ്മാണങ്ങൾ പ്രതിസന്ധിയിൽ..

കാഞ്ഞിരപ്പള്ളി : ടാറിനും ടാറിംഗിനുള്ള അസംസ്കൃത വസ്തുക്കൾക്കും വില ഇരട്ടിയായതും, ലഭ്യമെല്ലാത്തതും മൂലം തദ്ദേശ സ്ഥാപനങ്ങളിലെ റോഡ് ടാറിങ് പ്രതിസന്ധിയിൽ..

കോട്ടയം ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും ശരാശരി 15 നും 20നും ഇടയിൽ ടാറിങ് വർക്ക് നടക്കാനുണ്ട്. പല സ്ഥലങ്ങളിലും മാർച്ച് അവ സാനത്തോടെ പൂർത്തിയാകേണ്ട ജോലികളാണ് വിലവർദ്ധനവിൽ നീണ്ടു പോകുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നാണ് ടാറിങ്ങിനുള്ള അസംസ്കൃത വസ്‌തുക്കളുടെ വില കുത്തനെ ഉയർന്നത്. .8000 രൂപയ്ക്ക് ലഭിച്ചിരുന്ന ടാറ് ബാരലിന് 16000 രൂപയ്ക്ക് മുകളിലായി വില, ഇത്രയും വില ഉയർന്നാൽ കരാറു പണികൾ സാധ്യമെല്ലന്നാണ് കരാറുകാർ പറയുന്നത്.

ഒരുലക്ഷം രൂപ മുതലു ള്ള റോഡ് വർക്കുകളുണ്ട് . എന്നാൽ ഇത്രയും വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഒരു ലക്ഷം രൂപയ്ക്ക് വർക്ക് ചെയ്യാൻ സാധിക്കില്ലെന്നാണ് കരാറുകാരുടെ പക്ഷം. അതേ സമയം മാർച്ച് അവസാനത്തോടെ പണികൾ ആരംഭിക്കാം എന്ന പ്രതീക്ഷയിൽ റോഡ് കുത്തി പൊളിച്ചിടുകയും, വേനൽമഴ കനക്കുകയും ചെയ്തതോടെ ജനപ്രതിനിധികൾ പ്രതിസന്ധിയിലാണ് ഇനി റോഡ് എന്ത് ചെയ്യുമെന്ന ആശങ്ക യിലാണ് ജനപ്രതിനിധികൾ. ഇന്ത്യൻ ഓയിൽ കോർപറേഷൻ കൊച്ചി റിഫൈനറിയിൽനിന്നാണ് കരാറുകാർ ടാറിങ്ങിനുള്ള അസംസ്കൃത വസ്തു‌ക്കൾ എടുക്കുന്നത്.

യുദ്ധം ആരംഭിച്ചതോടെ ഒരു ബാരൽ ബിറ്റുമിനു 16,800 ആണ് വില. യുദ്ധം ആരംഭിക്കുന്നതിനു മുൻപ് 8,000 രൂപയായിരുന്നു. എമൽഷൻ 200 ലിറ്ററിനു 29,000 രൂപയെത്തി. മുൻപ് 19,000 രൂപയായിരുന്നു വില.

error: Content is protected !!