KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ന്യൂനപക്ഷ യുവജനങ്ങൾക്ക് സൗജന്യ പി.എസ്.സി. കോച്ചിങ്ങിന് അപേക്ഷ ക്ഷണിച്ചു.

കാഞ്ഞിരപ്പള്ളി: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈ 1 ന് ആരംഭിക്കുന്ന സൗജന്യ പി.എസ്.സി. കോച്ചിങ്ങിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലനം തികച്ചും സൗജന്യമായിരിക്കും.
റെഗുലർ ഹോളിഡേ ബാച്ചുകളാണ് നടത്തപ്പെടുന്നത്. ആറു മാസക്കാലമാണ് പരിശീലന കാലാവധി.

ഉദ്യോഗാർത്ഥികൾ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട 18 വയസ് തികഞ്ഞവരും എസ് എസ് എൽ സി യോ, ഉയർന്ന യോഗ്യതയോ ഉള്ളവരായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 ജൂൺ 24. അപേക്ഷകർ വ്യക്തിഗതവിവരങ്ങൾ , 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ,ആധാർ കാർഡ്‌ എന്നിവയുടെ കോപ്പി സഹിതം പ്രിൻസിപ്പാൾ , സി സി എം വൈ , നൈനാർ പള്ളി ബില്‍ഡിംഗ്‌ , കാഞ്ഞിരപ്പള്ളി പി ഓ -686507 എന്ന വിലാസത്തിലോ , നേരിട്ടോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷഫോറം ഓഫീസിൽ നിന്ന് ലഭിക്കും.
കൂടുതല്‍ വിവരങ്ങൾക്ക് : 9048345123 , 9947066889 , 9496223724, 04828-202069

error: Content is protected !!