KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സൈബർ ലോകത്തെ കെണികളിൽ വീഴില്ല..; ജൂൺ ഒന്നിന് സ്‌കൂൾ വിദ്യാർഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞയെടുത്തു.

കാഞ്ഞിരപ്പള്ളി : വേനലവധിക്ക് ശേഷം സ്‌കൂളുകൾ തുറന്ന ജൂൺ ഒന്നിന് സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികളും സൈബർ സുരക്ഷാ പ്രതിജ്ഞയെടുത്തു. വർധിച്ചുവരുന്ന ഓൺലൈൻ ചതിക്കുഴികളെയും സുരക്ഷിതമല്ലാത്ത ഡിജിറ്റൽ ഇടപാടുകളെയും കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനായി വിപുലമായ ക്യാമ്പയിനാണ് സംസ്ഥാനത്ത് തുടക്കമിടുന്നത്.

കേരള പൊലീസിന്റെ സൈബർ വിഭാഗം നടപ്പിലാക്കുന്ന കിഡ്സ് ഗ്ലൗ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. കുട്ടികൾക്ക് ഡിജിറ്റൽ ലോകം സുരക്ഷിതമായി ഉപയോഗിക്കാൻ പ്രാപ്‌തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്‌കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ വച്ച് , കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൌസ് ഓഫിസർ സി. കെ. മനോജ് , കുട്ടികൾക്ക് സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ,അധ്യാപകരും, രക്ഷിതാക്കളും പ്രതിജ്ഞ ഏറ്റുചൊല്ലി .

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്തമുള്ള ഉപയോഗം, സൈബർ ഭീഷണികളിൽ നിന്നുള്ള സംരക്ഷണം , ഓൺലൈൻ ഗെയിമിങ് കെണികൾ, വ്യാജവാർത്തകൾ തിരിച്ചറിയൽ, സ്വകാര്യതാ സംരക്ഷണം, ഡിജിറ്റൽ അഡിഷൻ, സൈബർ ശുചിത്വം, സോഷ്യൽ മീഡിയ സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങൾ പദ്ധതിയുടെ പരിധിയിൽ വരുന്നുണ്ട്.

error: Content is protected !!