KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദേശീയ തലത്തിൽ ഇരട്ടനേട്ടവുമായി മേരീക്വീൻസ് മിഷൻ ആശുപത്രി.

കാഞ്ഞിരപ്പളളി: ദേശീയ തലത്തിൽ സേവന മികവിന് രണ്ടു പുരസ്‌കാരങ്ങൾ കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രി. മെഡിക്കൽ സേവന രംഗത്തെ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് ഹൈദരാബാദിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ രാജ്യസഭാ എം.പിയും ചലച്ചിത്രനടിയുമായ ജയപ്രദയിൽ നിന്നും മേരീക്വീൻസ് മിഷൻ ആശുപത്രിക്ക് വേണ്ടി ജോയിന്റ് ഡയറക്ടർ ഡോ.ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഹ്യൂമൻ റിസോഴ്സ് വിഭാഗം മാനേജർ അജോ ജോസ് വാന്തിയിലും ഏറ്റുവാങ്ങി.

ഹെൽത്ത് കെയർ രംഗത്തെ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഗ്ലോബൽ ഹെൽത്ത് കെയർ ആൻഡ് വെൽനെസ്സ് അവാർഡ് ബാംഗളൂരിൽ നടന്ന ചടങ്ങിൽ പ്രമുഖ സർജിക്കൽ ഓങ്കോളജിസ്റ്റായ പത്മശ്രീ ഡോ വിജയലക്ഷ്മി ദേശ്മാനെയിൽ നിന്നും മേരീക്വീൻസ് ആശുപത്രി പി.ആർ.ഓമാരായ ഷൈൻ മാത്യു, കിരൺ കമാൽ എന്നിവർ ഏറ്റുവാങ്ങി.

error: Content is protected !!