KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ അമൽജ്യോതി കോളേജ് വിദ്യാർത്ഥിനികൾ ജേതാക്കൾ.

കാഞ്ഞിരപ്പള്ളി : മെയ് 31ന് അഹമ്മദാബാദിലെ രാഷ്ട്രീയ രക്ഷാ സർവകലാശാലയിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ അമൽജ്യോതി കോളേജ് വിദ്യാർത്ഥിനികൾ ജേതാക്കളായി. വനിതകളുടെ യൂത്ത് ഗേൾസ് 90 കിലോഗ്രാം വിഭാഗത്തിൽ ഹിബ ഫാത്തിമ എം.പി ലെഫ്റ്റ് ഹാൻഡിൽ വെള്ളി മെഡലും, റൈറ്റ് ഹാൻഡിൽ വെങ്കല മെഡലും നേടിയപ്പോൾ യൂത്ത് ഗേൾസ് 80 കിലോഗ്രാം വിഭാഗത്തിൽ സിയോണ അന്ന സുനിൽ റൈറ്റ് ഹാൻഡിൽ നാലാം സ്ഥാനവും കരസ്ഥമാക്കി.

കേരളത്തെ പ്രതിനിധീകരിച്ച് ഇറങ്ങിയ ഇവർ മറ്റെല്ലാ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് വിജയം കൈവരിച്ച് അടുത്തുവരുന്ന ഏഷ്യൻ മത്സരത്തിൽ യോഗ്യത നേടിയിരിക്കുന്നത്. മുൻ പഞ്ചഗുസ്തി താരവുമായ ഗിന്നസ് അഭിഷ് പി ഡൊമിനിക്ക് ആണ് ഇവരുടെ പരിശീലകൻ. കൂടാതെ കായിക പരിശീലകരായ ഫാ. ബിബിൻ കണിയാംനടക്കൽ, ജോജോ ജോർജ് , ആഷ്‌ലി ഫിലിപ്പ് എന്നിവരുടെയും പിന്തുണയും പ്രോത്സാനങ്ങളും വിദ്യാർത്ഥിനികളുടെ ദേശീയ വിജയത്തിൽ നിർണ്ണായകമായി.

error: Content is protected !!