ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ.
കാഞ്ഞിരപ്പള്ളി : ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖലയുടെ വാർഷിക ജനറൽ ബോഡി സമ്മേളനവും 2026-28 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ആനക്കല്ല് ദാറുൽ ഉലൂം മദ്രസയിൽ നടത്തി.
ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പാങ്ങോട് ഖമറുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു. ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന ഉപാധ്യക്ഷനുമായ സയ്യിദ് മുത്തുക്കോയ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ആനക്കല്ല് മുഹിയുദ്ദീൻ ജൂമാ മസ്ജിദ് പ്രസിഡൻ്റ് പി.എം.മുഹമ്മദ് സാദിഖ് പുതുപ്പറമ്പിൽ, മുഹത്തിഷ് ഷംസുദ്ദീൻ മൗലവി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: മുഹമ്മദ് ഷിബിലി മൗലവി (പ്രസി), എം.എ.സിറാജുദ്ദീൻ (ജന. സെക്ര), കെ.എച്ച്.അബ്ദുസമദ് കൗസരി (ട്രഷ).
