KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോഴിയെ തിന്ന പെരുമ്പാമ്പ് കോഴിക്കൂട്ടിൽ നിന്ന് പിടിയിൽ.

വണ്ടൻപതാൽ • കോഴിക്കൂട്ടിൽ കയറി കോഴിയെ തിന്ന പെരുമ്പാമ്പിനെ വനംവകുപ്പ് എത്തി പിടികൂടി. 10 സെന്റ് നടയ്ക്കൽ ഷാജിയുടെ വീടിനു സമീപത്തെ കോഴിക്കൂട്ടിലാണു സംഭവം. രാവിലെ കോഴിയുടെ ബഹളം കേട്ട് വീട്ടുകാർ എത്തിയതോടെ പാമ്പിനെ കണ്ടെത്തി.

തുടർന്ന് വിവരം അറിയിച്ചതിനെത്തുടർന്ന് റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

പെരുമ്പാമ്പിനെ ഗവി വന ത്തിൽ തുറന്ന് വിടുമെന്ന് വനപാലകർ അറിയിച്ചു. ആർ.ആർ.ടി പ്രതിനിധികളായ എം.കെ.സുഭാഷ്, ഹരി മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.

ഈ പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ കാട് നി റഞ്ഞ് കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു.

error: Content is protected !!