KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

യുഡിഎഫ് പറഞ്ഞ കർഷക പദ്ധതികൾ നടപ്പാക്കണം: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.

കാഞ്ഞിരപ്പള്ളി: യുഡിഎഫിൻ്റെ പ്രകടന പത്രികയിലെ കർഷകർക്ക് സഹായകരമായ പദ്ധ’തികൾ നടപ്പാക്കണമെന്നു മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇൻഫാം ദേശീയ രക്ഷാധികാരി മാർ റെമീജിയോസ് ഇഞ്ചനാനിയിൽ . ഇതിനോട് അനുകൂല സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇൻഫാം ദേശീയ അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പട്ടയം, റബർ കർഷകരും, നെൽക്കർഷകരും നേരിടുന്ന പ്രതിസന്ധികൾ, മറ്റു കർഷകരുടെ ബുദ്ധിമുട്ടുകൾ തുടങ്ങിയവ സർക്കാരിന് മുൻപിൽ അവതരിപ്പിച്ചു.

ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണ ഇപ്പോഴത്തെ മുഖ്യമന്ത്രിക്കുണ്ടെന്നതു സഹായകരമാണ്. ഇൻഫാമിന്റെ ജൂബിലി വർഷത്തിൽ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതിയെക്കുറിച്ച് ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ വിശദീകരിച്ചു.

ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ദേശീയ ഡയറക്ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ, ഇൻഫാം ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പിൽ, ദേശീയ സെക്രട്ടറി നെൽവിൻ സി. ജോ യി എന്നിവർ പ്രസംഗിച്ചു.

പരിസ്ഥിതി ദിനത്തിൽ വിതര ണത്തിനുള്ള 25,000 ഫലവൃക്ഷത്തൈകളുടെ ഫ്ലാഗ്ഓഫും ഇൻഫാം ദേശീയ രക്ഷാധികാരി മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു

error: Content is protected !!