KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഐ.എം.ഐ – ഇമേജ് പരിസ്ഥിതി മിത്രപുരസ്‌കാരം നേടി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ.

കാഞ്ഞിരപ്പളളി : ഫലപ്രദമായ ബയോമെഡിക്കൽ മാലിന്യ സംസ്കരണ രീതികളോടും ബയോമെഡിക്കൽ മാലിന്യ സംസ്കരണ നിയമങ്ങൾ പാലിക്കുന്നതിനോടുമുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിച്ചുകൊണ്ട് ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷന്റെ കീഴിലുള്ള ഇമേജ് നൽകുന്ന സംസ്ഥാനതല പരിസ്ഥിതി മിത്ര പുരസ്‌കാരം കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി.

അമ്പതിലധികം കിടക്കകളുള്ള ആശുപത്രികളുടെ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനമാണ് മേരീക്വീൻസ് കരസ്ഥമാക്കിയത്. 190 കിടക്കകൾ ഉള്ള മേരീക്വീൻസ് ആശുപത്രി സുസ്ഥിരവികസനമടക്കമുള്ള മേഖലകളിൽ വിവിധ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

ലോക പരിസ്ഥിതി ദിനത്തിൽ തിരുവനന്തപുരത്തു വെച്ച് നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ മുരളീധരൻ, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് എന്നിവരിൽ നിന്നും കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി പി.ആർ.ഒ സോണി സെബാസ്റ്റ്യൻ, ഹൗസ് കീപ്പിങ് വിഭാഗം സൂപ്പർവൈസർ സുമേഷ് ഗോപിനാഥ്‌ എന്നിവർ ഏറ്റുവാങ്ങി.

ഫോട്ടോ അടിക്കുറിപ്പ് :

ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷന്റെ കീഴിലുള്ള ഇമേജ് നൽകുന്ന സംസ്ഥാനതല പരിസ്ഥിതി മിത്ര പുരസ്‌കാരം മന്ത്രിമാരായ കെ മുരളീധരൻ, സണ്ണി ജോസഫ് എന്നിവരിൽ നിന്നും കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി പി.ആർ.ഒ സോണി സെബാസ്റ്റ്യൻ, ഹൗസ് കീപ്പിങ് വിഭാഗം സൂപ്പർവൈസർ സുമേഷ് ഗോപിനാഥ്‌ എന്നിവർ ഏറ്റുവാങ്ങുന്നു.

error: Content is protected !!