ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിൽ പരിസ്ഥിതിദിനാചരണം.
കാഞ്ഞിരപ്പള്ളി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിൽ വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. “നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മുടെ ഉത്തരവാദിത്വം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു പരിപാടികൾ.
വിദ്യാർത്ഥികൾക്കായി പ്രകൃതി സഞ്ചാരം (Nature Walk) സംഘടിപ്പിച്ചു. പ്രകൃതിയെ അടുത്തറിഞ്ഞും ചുറ്റുപാടുകളിലെ ജൈവവൈവിധ്യം നിരീക്ഷിച്ചും പരിസ്ഥിതിയുടെ സൗന്ദര്യം ആസ്വദിക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.
ഒന്നാം ക്ലാസ്സ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി Environmental Scavenger Hunt സംഘടിപ്പിച്ചു. പ്രകൃതിയിൽ നിന്നുള്ള വിവിധ വസ്‌തുക്കൾ കണ്ടെത്തിയും അവയുടെ പ്രാധാന്യം മനസ്സിലാക്കിയും കുട്ടികൾ ആവേശപൂർവ്വം പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ വിവിധ അലങ്കാര സസ്യങ്ങൾ നട്ടുപിടിപ്പിച്ച് ക്ലാസ് മുറികളും സ്‌കൂൾ പരിസരവും കൂടുതൽ ഹരിതാഭമാക്കി.
ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയും പരി സ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്‌തു. കുട്ടികളിൽ പാരിസ്ഥി തികാവബോധം വളർത്തുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണെന്ന് പ്രിൻസിപ്പൽ ഫാ. ജോഷി സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അറിയിച്ചു.

