പൊൻകുന്നം പട്ടണത്തിൽ പുതിയ ഗതാഗത പരിഷ്കരണങ്ങൾ ജൂലൈ 10 മുതൽ നടപ്പിലാക്കും .
പൊൻകുന്നം ടൗണിൽ രൂക്ഷമായ ഗതാഗത കുരുക്ക് പതിവായതോടെ, അതിന് പരിഹാരം കാണുന്നതിനായി പുതിയ ഗതാഗത പരിഷ്കരണങ്ങൾ ജൂലൈ 10 വെള്ളിയാഴ്ച മുതൽ നടപ്പിലാക്കുമെന്ന് ചിറക്കടവ് പഞ്ചായത്ത് ഭരണസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എൻ. ഗിരീഷ് കുമാർ, വൈസ് പ്രസിഡന്റ് മോളിക്കുട്ടി തോമസ് , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാക്കി സജീവ് , മെമ്പർമാരായ എം ജി വിനോദ്, കെ കെ സന്തോഷ് കുമാർ, മോഹൻ പൂഴിക്കുന്നേൽ, ഷാലിജ സുന്ദരേശൻ, ലേഖ സാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. വീഡിയോ കാണുക.
