KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കരുതലിന്റെ, കാരുണ്യത്തിന്റെ, പരസ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ മഹനീയ സുന്ദര നിമിഷങ്ങൾ.. രമേഷ് പിഷാരടിക്ക് നന്ദി.. ഒപ്പം പാലക്കുടി അച്ചനും..

കാഞ്ഞിരപ്പള്ളി : സ്റ്റേജിൽ അതി മനോഹര ഗാനം ആലപിച്ച പൂർണ അന്ധനായ ആകാശിന് ഒരു ചെറിയ, വലിയ ആഗ്രഹം . രമേഷ് പിഷാരടിക്ക് ഒപ്പം ഒരു ഫോട്ടോ എടുക്കണം . തനിക്ക് കാഴ്ചയില്ലെങ്കിലും, വീട്ടിൽ കാത്തിരിക്കുന്ന പ്രിയപ്പെട്ട അമ്മയെ കാണിക്കുവാനാണ് ഫോട്ടോ വേണ്ടത്. ആഗ്രഹം അറിഞ്ഞ രമേഷ് പിഷാരടി ആകാശിനെ ആശ്ലേഷിച്ച് ചേർത്ത് പിടിച്ചു. കോളേജ് ബർസാർ ഫാ. ഡോ. മനോജ് പാലക്കുടി ആ മനോഹര ചിത്രം ഫ്രെയിമിലാക്കികൊടുത്തു . കാഴ്ച ഒട്ടും ഇല്ലാത്തതിനാൽ ക്യാമറക്ക് എവിടെ പോസ് ചെയ്യുണം എന്നറിയാതെ ഉഴറി നിന്ന ആകാശിന്റെ മുഖം ക്യാമറയ്ക്ക് നേരെ രമേഷ് പിഷാരടി സ്നേഹപൂർവ്വം പിടിച്ചു പോസ് ചെയ്യിപ്പിച്ചപ്പോൾ , ആ കരുതലിന്റെ, കാരുണ്യത്തിന്റെ, പരസ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ മഹനീയ സുന്ദര നിമിഷങ്ങൾ കണ്ട സദസ്സ് കരഘോഷം മുഴക്കി തങ്ങളുടെ നന്ദി അറിയിച്ചു. ചിറക്കടവ് സ്വദേശിയായ ആകാശ്, കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. ആകാശിന്റെ അമ്മയ്ക്ക് എന്നെന്നും ഓർമ്മിക്കുവാനും , മകനെപ്പറ്റി അഭിമാനിക്കുവാനും ഇതാ ചില മനോഹര നിമിഷങ്ങൾ ..

ലഹരിക്കെതിരായ പോരാട്ടത്തിൽ കേരള സർക്കാരിന്റെ പ്രവർത്തനങ്ങളുടെ പുതിയ മുഖമായ ഓപ്പറേഷൻ തൂഫാന്റെയും കോളേജിലെ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള “വിങ്സ് ഒഫ് എസ്.ഡി.സി.” യുടെയും പ്രവർത്തനോദ്ഘാടനം നിർവഹിക്കുവാൻ, ടി.വി. / സിനിമ താരവും പാലക്കാട് എം.എൽ.എയുമായ രമേഷ് പിഷാരടി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ എത്തിയപ്പോഴാണ്, കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയായ കാഴ്ച പരിമിതിയുള്ള ഗായകൻ ആകാശിന് ഗാനം ആലപിക്കുവാൻ അവസരം ലഭിച്ചത് . ആ മനോഹര നിമിഷങ്ങളുടെ വീഡിയോ ഇവിടെ കാണുക :

error: Content is protected !!