ലൈബ്രറി സന്ദർശനം.
കൂവപ്പള്ളി : വായനമാസാചരണത്തിന്റെ ഭാഗമായി കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ കുട്ടികൾ കൂവപ്പള്ളി പബ്ലിക് ലൈബ്രറി സന്ദർശിച്ച് പുസ്തകങ്ങൾ പരിചയപ്പെടുകയും ലൈബ്രറിപ്രവർത്തങ്ങളെക്കുറിച്ച് മനസിലാക്കുകയും ചെയ്തു. അധ്യാപകരായ സിസ്റ്റർ ജൂലി ജോസ്, സി. ദീപ്തി അഗസ്റ്റിൻ, റെനി കെ മാത്യു എന്നിവരും ലൈബ്രറി പ്രസിഡന്റ് ബാബു ടി ജോൺ, സുമ സജികുമാർ, പ്രീതി അബ്രഹാം എന്നിവരും കുട്ടികൾക്കാവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകി
