കണ്ണകി ദേവി അവാര്‍ഡ് പി.ആര്‍.സരോജിനിയമ്മയ്ക്ക്.
പൊന്‍കുന്നം: വെള്ളാള ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ കണ്ണകി ദേവീ അവാര്‍ഡിന് അധ്യാപികയും എഴുത്തുകാരിയുമായ കാഞ്ഞിരപ്പള്ളി പങ്ങപ്പാട്ട് പി.ആര്‍.സരോജിനിയമ്മയെ തിരഞ്ഞെടുത്തു. ‘നടന്നു കയറിയ വഴികള്‍’ എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം.ഈ വര്‍ഷം ഡിസംബര്‍ 20-ന് പീരുമേട് അയ്യപ്പാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നടക്കുന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അവാര്‍ഡ് ദാനം നടത്തും. ഫൗണ്ടേഷന്‍ ഭാരവാഹികളായ ഡോ. കാനം ശങ്കരപ്പിള്ള, ഭരതന്‍ കരുണാകരന്‍പിള്ള, അജീഷ് രാമനാഥപിള്ള, പി.ജി.രാജു, മിഥുന്‍ രാജ് എന്നിവരാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്.
