KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കണ്ണകി ദേവി അവാര്‍ഡ് പി.ആര്‍.സരോജിനിയമ്മയ്ക്ക്

പൊന്‍കുന്നം: വെള്ളാള ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ കണ്ണകി ദേവീ അവാര്‍ഡിന് അധ്യാപികയും എഴുത്തുകാരിയുമായ കാഞ്ഞിരപ്പള്ളി പങ്ങപ്പാട്ട് പി.ആര്‍.സരോജിനിയമ്മയെ തിരഞ്ഞെടുത്തു. ‘നടന്നു കയറിയ വഴികള്‍’ എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം.ഈ വര്‍ഷം ഡിസംബര്‍ 20-ന് പീരുമേട് അയ്യപ്പാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നടക്കുന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അവാര്‍ഡ് ദാനം നടത്തും. ഫൗണ്ടേഷന്‍ ഭാരവാഹികളായ ഡോ. കാനം ശങ്കരപ്പിള്ള, ഭരതന്‍ കരുണാകരന്‍പിള്ള, അജീഷ് രാമനാഥപിള്ള, പി.ജി.രാജു, മിഥുന്‍ രാജ് എന്നിവരാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്.

error: Content is protected !!