KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഉപേക്ഷിക്കപ്പെട്ട ഹൈ മാസ്റ്റ് ലൈറ്റുകൾ നന്നാക്കി നൽകി കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ. റോണി കെ. ബേബി മാതൃകയായി.

പുതിയ ഹൈ മാസ്റ്റ് ലൈറ്റുകൾ അനുവദിക്കുന്നതിലല്ല, പ്രവർത്തനരഹിതമായി ഉപേക്ഷിക്കപ്പെട്ട കിടക്കുന്നത് നന്നാക്കി ഉപയോഗിക്കുന്നതിനാണ് ശ്രദ്ധിക്കുന്നത് ; കാഞ്ഞിരപ്പള്ളി എം എൽ എ പ്രൊഫ റോണി കെ. ബേബി

കാഞ്ഞിരപ്പള്ളി : തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് പ്രൊഫ റോണി കെ. ബേബി, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ചെന്നപ്പോൾ വർഷങ്ങളായി പ്രവർത്തന രഹിതമായി ഉപേക്ഷിക്കപ്പെട്ട ഹൈ മാസ്റ്റ് ലൈറ്റുകൾ നാട്ടുകാർ ശ്രദ്ധയിൽ പെടുത്തകയുണ്ടായി. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുകയും രണ്ടോ മൂന്നോ വർഷങ്ങളിലെ ഉപയോഗത്തിന് ശേഷം അറ്റകുറ്റപ്പണികൾ ചെയ്യാതെ പ്രവർത്തനരഹിതമായി അവ ഉപേക്ഷിച്ച് അതിന് തൊട്ടടുത്തു തന്നെ പുതിയത് സ്ഥാപിക്കുന്നതിനോട് എതിരാണ് എന്ന് എം എൽ എ അന്നേ അവരോട് പറഞ്ഞിരുന്നു.
.
ജയിച്ചാൽ പുതിയ ലൈറ്റുകൾ സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കാമോ എന്ന് ചോദിച്ചവരോട് അദ്ദേഹം പറഞ്ഞത് തന്റെ പരിഗണന ഉപേക്ഷിക്കപ്പെട്ട ലൈറ്റുകൾ പുനസ്ഥാപിക്കുക എന്നതാണ്.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ആനക്കല്ലിലും, ചിറക്കടവ് പഞ്ചായത്തിലെ തെക്കേത്തുകവലയിലും, മണിമല പഞ്ചായത്തിലെ മുക്കടയിലും തിരഞ്ഞെടുപ്പുസമയത്ത് വ്യാപാരി സുഹൃത്തുക്കൾക്കും ഓട്ടോറിക്ഷാ ഡ്രൈവർമാരായ സഹോദരൻമാർക്കും നാട്ടുകാർക്കും അദ്ദേഹം നൽകിയ വാക്ക് പാലിച്ചു. ഹൈ മാസ്റ്റ് കരാറുകാരുമായി സംസാരിച്ച് അറ്റകുറ്റപ്പണിക്ക് ആവശ്യമായ തുക സ്വന്തം നിലയിൽ ക്രമീകരിച്ച് മൂന്ന് സ്ഥലത്തേയും ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ പ്രൊഫ റോണി കെ. ബേബി, കേരളത്തിന് മാതൃകയാവുകയാണ് .

error: Content is protected !!