വൈദ്യുതി പോസ്റ്റ് തകർന്നു വീണു, മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെട്ടു.
കാഞ്ഞിരപ്പള്ളി : ശനിയാഴ്ച പുലർച്ചെ കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ ടൗൺ മസ്ജിദിനു സമീപം 11 കെ വി വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണതോടെ കാഞ്ഞിരപ്പള്ളി പട്ടണത്തിലും, പരിസര പ്രദേശങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെട്ടു. പോസ്റ്റ് റോഡിലേക്ക് വീണതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും തടസപ്പെട്ടു. വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. നെറ്റ് സംവിധാനവും തകരാറിലായിരുന്നു .
