വളർത്തുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ്.
ചിറക്കടവ്: പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം തെക്കേത്തുകവല, മൂലേപ്ലാവ് മൃഗാശുപത്രികളിൽ നിന്ന് വളർത്തുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് 16, 17, 18 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. മൂന്നുമാസത്തിനുമേൽ പ്രായമുള്ള വളർത്തുനായ്ക്കൾക്ക് കുത്തിവെപ്പുണ്ട്. പഞ്ചായത്തിനെ പേവിഷ വിമുക്ത മാക്കുന്നതിനുള്ള നടപടിയുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ അറിയിച്ചു.
