ആദിവാസി ദിനാചരണം 9 ന്
മുണ്ടക്കയം: പട്ടികവർഗ ഊരുകുട്ടം ഹിന്ദു ഫെഡറേഷന്റെ നേതൃത്വത്തിൽ ലോക ആദിവാസി ദിനാചരണം 9 ന് നടക്കും. രാവിലെ എട്ട് മുതൽ പുഞ്ചവയൽ ചെറുവള്ളി ദേവി ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് ദിനാചരണം നടക്കുക. രാവിലെ ഒൻപതിന് സംസ്ഥാന പ്രസിഡന്റ് രാജൻ അറക്കുളം പതാക ഉയർത്തും. ദിനാചരണം ആന്റോ ആന്റണി എം പിയും, പൊതുസമ്മേളനം റോണി കെ.ബേബി എംഎൽഎയും ഉദ്ഘാടനം ചെയ്യും. പി.കെ.സജീവ് പങ്കെടുക്കും. ഘോഷയാത്ര, ഐവർകളി, കൈകൊട്ടിക്കളി എന്നിവ നടക്കും.
