ഗോത്രദിനാചരണവും മെഗാ ഐവർകളിയും.
മുരിക്കുംവയൽ: മലഅരയ മഹാസഭയുടെ നേതൃത്വത്തിൽ ഗോത്ര ദിനാചരണവും മെഗാ ഐവർകളി പ്രദർശനവും 9 ന് നടക്കും. രാവിലെ 10 മുതൽ ശ്രീ ശബരീശ കോളജ് ക്യാംപസിലാണ് പരിപാടി നടക്കുക. രാവിലെ 10ന് മെഗാ ഐവർ കളിയുടെ ആരംഭം കുറിച്ച് ടി.ആർ.ജയകുമാർ വിളക്ക് തെളിയിക്കും. സുബിൻ.വി.അനിരുദ്ധന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം പി .ജീരാജ് ഉദ്ഘാടനം ചെയ്യും. മല അരയ എജ്യുക്കേഷനൽ ട്രസ്‌റ്റ് ചെയർമാൻ കെ.ആർ.ഗംഗാധരൻ പങ്കെടുക്കും.
