ചിറക്കടവിൽ തടിലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു.
ചിറക്കടവ്: പെരുമ്പാവൂരിലേക്ക് റബ്ബർത്തടിയുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. പത്തനംതിട്ട കലഞ്ഞൂർ തട്ടാമുടി നവാസ് മൻസിലിൽ നവാസ്(45) ആണ് മരിച്ചത്. പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ ചിറക്കടവ് അമ്പലത്തിന് സമീപം മറ്റത്തിൽപ്പടി പാലത്തിലാണ് ബുധനാഴ്ച രാത്രി 10.30-ന് ലോറി മറിഞ്ഞത്. ഡ്രൈവർ മാത്രമായിരുന്നു ലോറിയിലുണ്ടായിരുന്നത്.
ലോറി മറിഞ്ഞ ഉടൻ തന്നെ പ്രദേശവാസികൾ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നവാസ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.
