ഒടുവിൽ ശാപമോക്ഷം.. തകർന്ന് കിടക്കുന്ന കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് റോഡ് നവീകരിക്കും, 13 മുതൽ 21 വരെ ബസ് സ്റ്റാൻഡ് റോഡ് അടച്ചിടും.
കാഞ്ഞിരപ്പള്ളി: ഏറെക്കാലമായി തകർന്ന് കിടക്കുന്ന ബസ് സ്റ്റാൻഡ് റോഡിന് ഒടുവിൽ ശാപമോക്ഷം കിട്ടുന്നു. ബസ് സ്റ്റാൻഡ് റോഡ് നവീകരിക്കുവാൻ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ചേർന്ന യോഗം തീരുമാനമെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാലയുടെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വർഷ മധു, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജയകുമാർ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധികൾ, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ പ്രവീൺ കുമാർ, NH AE അരവിന്ദ്, മെമ്പർമാരായ ജോയ് മുണ്ടാംപള്ളി, സജിൻ വട്ടപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ എടുത്ത തീരുമാന പ്രകാരം , ബസ് സ്റ്റാൻഡ് റോഡ് , സെപ്റ്റംബർ 13 മുതൽ 21 വരെ അടച്ചിടാൻ തീരുമാനിച്ചു. 12 ശനിയാഴ്ച രാത്രിയിൽ റോഡ് അടയ്ക്കും. ഞായറാഴ്ച രാവിലെ മുതൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും . ഗതാഗതക്രമീകരണങ്ങൾ പിന്നീട് അറിയിക്കുന്നതാണ് എന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല അറിയിച്ചു .
