സബ്ജില്ല കായികമേളയിൽ മിന്നും വിജയവുമായി തുടർച്ചയായി മൂന്നാം തവണയും ഓവറോൾ റണ്ണറപ്പ് കിരീടം നേടി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ്
കാഞ്ഞിരപ്പള്ളി സബ്ജില്ല കായികമേളയിൽ ഇത്തവണയും കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ മിന്നും വിജയം കരസ്ഥമാക്കി . ഹൈസ്‌കൂൾ വിഭാഗം ഓവറോൾ കിരീടവും UP , H.S, HSS വിഭാഗത്തിൽ ഓവറോൾ റണ്ണറപ്പും രണ്ടാം വർഷവും കരസ്ഥമാക്കി സെന്റ് മേരീസിലെ മിടുക്കികൾ . 2024, 2025, 2026 വർഷങ്ങളിൽ തുടർച്ചയായി മൂന്നു തവണ ഓവറോൾ റണ്ണറപ്പ് കിരീടം സെന്റ് മേരീസ് കരസ്ഥമാക്കികഴിഞ്ഞു. കായികാധ്വാപിക ശ്രീമതി എബിലി വർഗീസിന്റെ കഠിനാധ്വാനവും ചിട്ടയായ പരിശീലനവുമാണ് ഈ വിജയങ്ങൾക്ക് പിന്നിൽ.
സെന്റ് ഡൊമിനിക്‌സ് കോളേജ് ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനത്തിൽ കാത്തിരപ്പള്ളി എം.എൽ.എ. പ്രെഫ. റോണി കെ. ബേബിയിൽ നിന്നും കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ടീം ട്രോഫി ഏറെ അഭിമാനത്തോടെ ഏറ്റുവാങ്ങി.
