KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അഡ്വ. പി.ഷാനവാസിനെ സി.പി.ഐ എം. ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തു.

കാഞ്ഞിരപ്പള്ളി : മുൻ ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മഹാത്മാഗാന്ധി സർവ്വകലാശാല മുൻ സിൻഡിക്കേറ്റംഗവും സി.പി.ഐ എം മുൻ കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറിയുമായിരുന്ന അഡ്വ. പി. ഷാനവാസിനെ സി.പി.ഐ എം വിപുലീകരിച്ച ജില്ലാ കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തു.

എസ് എഫ് ഐയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ഷാനവാസ് 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കാഞ്ഞിരപ്പള്ളി അസംബ്ലി മണ്ഡലം LDF സ്ഥാനാർത്ഥിയായിരുന്നു. പാാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് ബോർഡംഗം, കോട്ടയം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം, എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം, ഓൾ ഇൻഡ്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം, HEEA യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

സി.പി.ഐ.എം ലെ സർവ്വസമ്മതനും ജനകീയനുമായ ഷാനവാസ് മേഖലയിലെ വികസന, വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമാണ്.

error: Content is protected !!