ചെറുവള്ളി ദേവീക്ഷേത്രത്തിൽ നവാഹയജ്ഞം തുടങ്ങി.
ചെറുവള്ളി: ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവവും ദേവീഭാഗവത നവാഹയജ്ഞവും തുടങ്ങി. പ്രൊഫ.റോണി കെ.ബേബി എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ഉപദേശകസമിതി പ്രസിഡന്റ് അഭിലാഷ് ബാബു അധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് എസ്.ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. വാഴൂർ തീർഥപാദാശ്രമം കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ നവാഹയജ്ഞത്തിന് ഭദ്രദീപം തെളിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ.അഭിലാഷ് ചന്ദ്രൻ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജയാ ബാലചന്ദ്രൻ, പഞ്ചായത്തംഗം ഗോപി പാറാംതോട്ട്, സബ്ഗ്രൂപ്പ് ഓഫീസർ രാജേഷ്‌കുമാർ, ജി.അജിത്കുമാർ, ഉപദേശകസമിതി സെക്രട്ടറി എം.ജി.ലാൽ എന്നിവർ പ്രസംഗിച്ചു.
