KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബി. ജെ.പി. മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല.

മുണ്ടക്കയം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച കോൺഗ്രസ് നേതൃത്വത്തിനെതിരെയും, മല്ലികാ അർജുൻ ഖാർഗയ്ക്കെതിരെയും ബിജെപി മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറത്തോട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി..

പാറത്തോട് പള്ളിപ്പടിയിൽ നിന്നും ആരംഭിച്ച് പാറത്തോട് ടൗണിൽ സമാപിച്ച പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിൽ
നേതൃത്വം വഹിച്ചു… മേഖല ജനറൽ സെക്രട്ടറി സജി കുരീക്കാട്ട് ഉദ്ഘാടനം ചെയ്തു.. പാറത്തോട് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജിജോ പതിയിൽ സ്വാഗതം ആശംസിച്ചു… ജില്ലാ കമ്മിറ്റിയംഗം സനൽകുമാർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു… മണ്ഡലം സെക്രട്ടറി മധു ടി എം പ്രകടനത്തിന് കൃതജ്ഞ രേഖപ്പെടുത്തി….

error: Content is protected !!