KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പെരുവന്താനത്തിന് സമീപം ദേശീയ പാതയിലേക്ക് മൺകൂനയും കല്ലുകളും  പതിച്ചു. ദുരന്തം ഒഴിവായി. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രദേശത്ത് ഇത്തരം സംഭവങ്ങൾ നടക്കുന്നത് അഞ്ചാം തവണ.

പെരുവന്താനം : കനത്ത മഴയ്ക്ക് ശേഷം അടുത്ത ദിവസം ബുധനാഴ്ച രാവിലെ ഒൻപതോടെ,  ദേശീയപാതയിൽ
അമലഗിരിക്ക് സമീപം സ്വകാര്യ ബസ് പോകുന്നതിനിടെ തിട്ടയിൽനിന്നു മൺകുനയും കല്ലുകളും റോഡിലേക്കു പതിച്ചു.  റോഡിലേക്കു വീണ കല്ലുകൾ ബസിനരികെ എത്തി നിന്നു. നാട്ടുകാരും, യാത്രക്കാരും ചേർന്നു കല്ലുകൾ ഉരുട്ടി നീക്കിയ ശേഷം ഒരുവരിയായി വാഹനങ്ങളെ കടത്തിവിട്ടു. പിന്നീട് മണ്ണുമാന്തി യന്ത്രം എത്തിച്ചു കല്ലുകൾ നീക്കി ഗതാഗതം സുഗമമാക്കി.

ചൊവ്വാഴ്ച‌ ഈ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ദേശീയ പാതയിൽ പാറക്കല്ലുകളും, മൺകൂനകളും, വൻമരങ്ങളും റോഡിലേക്ക് കടപുഴകി വീഴുന്നത് ഇത് അഞ്ചാം തവണയാ ണ്.

വലിയ അപകടങ്ങൾ പല തവണ വഴിമാറി പോയിട്ടും മുൻ കരുതൽ നടപടികളും ഒന്നും ഉണ്ടായിട്ടില്ല.

ഭൂരിപക്ഷം പാറകളും മണ്ണുമായുള്ള ബന്ധം വേർപെട്ട് മൺതിട്ടകളു ടെ മുകളിൽ മാത്രമാണ് നിലയുറപ്പിച്ചിരിക്കുന്നത്. മരങ്ങളുടെ ചുവടുകൾ എല്ലാം തന്നെ ദ്രവിച്ചു നിൽക്കുകയാണ്. റോഡിൽനിന്നു നോക്കിയാൽ മണ്ണ് നീങ്ങി ഏതു നിമിഷവും താഴേക്ക് പതിക്കാവു ന്ന നിലയിലുള്ള കല്ലുകൾ വ്യക്തമായി കാണാം.

യാത്രക്കാരുടെ തലയ്ക്ക് മുക ളിൽ അപകടക്കെണിയൊരുക്കി നിൽക്കുന്ന പാറക്കല്ലുകൾ, മരങ്ങൾ എന്നിവയെ സംബന്ധിച്ചു മുന്നറിയിപ്പ് ബോർഡുകൾ പോലും വയ്ക്കാൻ കഴിഞ്ഞിട്ടില്ല.

രണ്ടു മാസം മുൻപ് കടുവാപ്പാറ, അമലഗിരി എന്നിവിടങ്ങളിൽ മലമുകളിൽനിന്ന് ഉരുളും, മൺകൂനയും റോഡിൽ എത്തിയിരുന്നു. മുൻപ് പുല്ലുപാറയിൽ കാറിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു വീട്ടമ്മ മരണമടഞ്ഞിരുന്നു. ഓടിക്കൊണ്ടിരുന്ന കെഎ സ്ആർടിസി ബസിലേക്കു കല്ലു വീണു യാത്രക്കാരനു പരുക്കേറ്റതും ഏതാനും മാസം മുൻപാണ്.

error: Content is protected !!