വിഴിക്കിത്തോട് ആരോഗ്യ കേന്ദ്രം മെയിൻ സെന്റർ നിർമ്മാണോദ്ഘാടനം.
വിഴിക്കിത്തോട് :കുടുംബാരോഗ്യ കേന്ദ്രത്തോട് അനുബന്ധിച്ച് ദേശീയ ആരോഗ്യ മിഷനിൽ നിന്നും 55 ലക്ഷം രൂപ ചെലവഴിച്ച് പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം റോണി .കെ.ബേബി എം.എൽ.എ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യയാലയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എ.ഷെമീർ , വൈസ് പ്രസിഡന്റ് റോസമ്മ ആഗസ്തി, പഞ്ചായത്തംഗങ്ങളായ കെ.സി.അജി, റിജോ വാളാന്തറ, സബിത തോമസ്, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ശോഭന രവി , മെഡിക്കൽ ഓഫീസർ ഡോ.ശ്വേതാ ശിവദാസ്, എൻ.എം ആഗസ്തി, റ്റി.ആർ.രാജേന്ദ്രൻ, റോയി ആനി തോട്ടം എന്നിവർ പ്രസംഗിച്ചു.
