KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

മുണ്ടക്കയത്ത് വച്ച് നടന്ന സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ 424 നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഹയർസെക്കൻഡറി ഭാഗത്തിൽ ചാമ്പ്യൻഷിപ്പും ഹൈസ്കൂൾ വിഭാഗത്തിൽ റണ്ണറപ്പും നേടിയാണ് ഈ മികച്ച വിജയം കരസ്ഥമാക്കിയത്. മാതാപിതാക്കളുടെ നിസീമമായ സഹകരണവും പ്രോത്സാഹനവും അധ്യാപകരുടെ നേതൃത്വത്തിലുള്ള കൃത്യമായ പരിശീലനവും കുട്ടികളുടെ കഠിനാധ്വാനവും ആണ് ഈ മികച്ച വിജയത്തിന് കാരണമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാദർ അഗസ്റ്റിൻ തോമസ് എസ് ജെ പറഞ്ഞു. സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തവരെയും വിജയം കരസ്ഥമാക്കിയ വരെയും സ്കൂൾ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.

error: Content is protected !!