KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രളയക്കെടുതി നേരിടാൻ ചെളിയും എക്കലും മണലും നീക്കം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കരിമ്പുകയത്ത് നവംബർ പത്തിന് ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിക്കും.

കാഞ്ഞിരപ്പള്ളി : കേരളത്തിൽ സമീപകാലത്തുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം വെള്ളപൊക്ക സാധ്യതയുള്ള ആറുകളുടെയും പുഴകളുടെയും അടിത്തട്ടിൽ അടിഞ്ഞ് കൂടിയിരിക്കുന്ന ചെളിയും, മണലും,എക്കലും നീക്കം ചെയ്യുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബർ 10 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 02.30 ന് മണിമലയാറിന്റെ തീരമായ കരിമ്പുകയത്ത് വച്ച് ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവ്വഹിക്കുന്നു. പ്രൊഫ. റോണി കെ ബേബി എം.എൽ.എയുടെ അധ്യക്ഷതയിൽ ആന്റോ ആന്റണി എം.പി ആമുഖ പ്രഭാഷണം നടത്തും. അഡ്വ. എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ മുഖ്യാത്ഥിതിയായി പങ്കെടുക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പോലീസ് മേധാവി കെ.എം.സാബു മാത്യു, തഹസിൽദാർ ടി.എസ്.സുനിൽകുമാർ, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ലെവിൻസ് ബാബു, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

പ്രളയത്തിൽ സ്ഥിരമായി വെള്ളം പൊങ്ങുന്ന മണിമലയാറിലെ കുറുവാമൂഴി മുതൽ കരിമ്പുകയം ചെക്ക് ഡാം വരെയുള്ള ഭാഗത്തെ മണ്ണും ചെളിയും മണലും നീക്കുവനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2005 കാലത്താണ് അവസാനമായി ഈ ഭാഗത്തെ മണ്ണും ചെളിയും നീക്കിയത്. 2021-ലെ പ്രളയത്തിൽ കുറുവാമൂഴിയിലെ 14 വീടുകൾ വെള്ളം കയറി ഒഴുകിപ്പോയിരുന്നു . വീണ്ടും വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് ഇവിടെ താമസിച്ചിരുന്നവരെ സർക്കാർ സഹായത്തോടെ മാറ്റിപ്പാർപ്പിച്ചു.

കരിമ്പുകയത്ത് ചെക്ക് ഡാമിനോട് ചേർന്നുള്ള ഭാഗത്ത് എല്ലാവർഷവും മഴക്കാലത്ത് വീടുകളിൽ വെള്ളം കയറുന്നത് പതിവാണ്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനുണ്ടായ വെള്ളപ്പൊക്കത്തിൽ പ്രദേശത്തെ 10 വീടുകളിൽ വെള്ളം കയറി. കരിമ്പുകയം ചെക്ക് ഡാം കോസ് വേയുടെ കൈവരികളും സംരക്ഷണഭിത്തിയും കരിമ്പുകയം ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച നടപ്പാതകളും തകർന്നിരുന്നു.വർഷങ്ങളായി ഒഴുകിയെത്തി അടിഞ്ഞ് കൂടിയ മണ്ണും ചെളിയും നീക്കാത്തതാണ് വെള്ളം കയറുവാൻ കരാണമെന്ന് പരാതി ഉയർന്നിരുന്നു.

error: Content is protected !!