KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗ്രാമീണമേഖലയിലെ സ്കൂളുകളിൽ സ്പോർട്സ് വികസന പദ്ധതിയുമായി കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബ് .

കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗ്രാമീണമേഖലയിലെ സ്കൂളുകളിൽ സ്പോർട്സ് വികസനവുമായി ബന്ധപ്പെട്ട സേവനപരിപാടികളുടെ ഉദ്ഘാടനം കണ്ണിമല സെന്റ് ‌ ജോസഫ് ഹൈസ്കൂളിൽ മുൻ പൂഞ്ഞാർ എം.ൽ.എയും ലയൻസ് ക്ലബ്‌ മെമ്പറുമായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. സ്കൂളിന് ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ ചടങ്ങിൽ കൈമാറി.

2026ൽ എംജി യൂണിവേഴ്സിറ്റി ബി.എഡ് കോഴ്സിന് ഒന്നാം റാങ്ക് ജേതാവായ പൂർവ്വവിദ്യാർത്ഥി ഷിനോ ശ്രീകുമാറിനെ ഈ യോഗത്തിൽ ആദരിച്ചു. ലയൺസ് ക്ലബ്‌ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന മാനവികതയിൽ ഐക്ക്യം ചിത്രരചനാമത്സരവും ഇതിനോടൊപ്പം നടന്നു, വിജയികൾക്കു ക്യാഷ് അവാർഡുകൾ നൽകി.

ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ ജിയോ ജോയി അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മസ്ട്രെസ് സിസ്റ്റർ അനീഷ സി.എസ്.സി , പഞ്ചായത്ത്‌ അംഗം അജി വെട്ടുകല്ലാംകുഴി , പി.ടി.എ പ്രസിഡന്റ് രഞ്ജി പരിയാരത്തുകുന്നേൽ , ലയൺസ് ക്ലബ്‌ സെക്രട്ടറി ഡോ.ജോജോ ജോർജ്, ട്രഷററർ രാജേഷ് ജി, പ്രൊഫസർ.ജെ.സി കാപ്പൻ എന്നിവർ പങ്കെടുത്തു.

error: Content is protected !!