KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാലടിയിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി എസ്.എഫ്.ഐ. ഏകദിന ഉപവാസസമരം നടത്തി.

വാഴൂർ :കാലടിയിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി  എസ്എഫ്ഐ വാഴൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം കൊടുങ്ങൂരിൽ നടന്നു. ജില്ലാ പ്രസിഡന്റ് അസ്ലം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ആർ കൃഷ്ണകുമാർ അധ്യക്ഷനായി. 

സമാപന യോഗം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവി ഷാജി ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഗിരീഷ് എസ് നായർ, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം ബെജു കെ ചെറിയാൻ, പികെഎസ് സംസ്ഥാന കമ്മിറ്റി അംഗം എസ് അനിൽ, ബാലസംഘം  ജില്ലാ ജോയിന്റ് സെക്രട്ടറി പി ജി അശ്വിൻ , വാഴൂർ ലോക്കൽ സെക്രട്ടറി ബേസിൽ വർഗീസ്, എസ്എഫ്ഐ
ഏരിയ സെക്രട്ടറി വരുൺ, പഞ്ചായത്തംഗം റംഷാദ് റഹ്മാൻ, അലീന,അക്ഷയ് വി സുനിൽ എന്നിവർ സംസാരിച്ചു.

error: Content is protected !!