KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവ് പഞ്ചായത്തിൽ കേരളോത്സവം തുടങ്ങി.

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് കേരളോത്സവം കായികമത്സരങ്ങളോടെ തുടക്കമായി. കുന്നുംഭാഗം  സെന്റ്  ജോസഫ് ഹൈസ്‌കൂൾ മൈതാനത്ത് ശനിയാഴ്ച കായികമത്സരങ്ങൾ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മോളിക്കുട്ടി തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷാക്കി സജീവ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ വിജയകുമാർ, പഞ്ചായത്തംഗങ്ങളായ ആന്റണി മാർട്ടിൻ, കെ.കെ.സന്തോഷ്‌കുമാർ, അഭിലാഷ് ബാബു, എം.ജി.വിനോദ്, ഗൗതം ബാലചന്ദ്രൻ, മോഹൻകുമാർ പൂഴിക്കുന്നേൽ, സൂപ്രണ്ട് എസ്.ഗീത, തോമസ് ചെങ്ങാലിക്കുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഞായറാഴ്ചയും കായികമത്സരങ്ങൾ തുടരും.

27-ന് രാവിലെ 9.30-ന് എസ്.എച്ച്.സ്‌കൂൾ കവലയിൽ നിന്ന് സാംസ്‌കാരികറാലി നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ ഫ്ളാഗ് ഓഫ് ചെയ്യും. 28, 29 തീയതികളിൽ രാവിലെ പൊൻകുന്നം ഗവ.ഹൈസ്‌കൂളിൽ രചനാമത്സരങ്ങളും കലാമത്സരങ്ങളും നടത്തും. 29-ന് വൈകീട്ട് 5.30-ന് പൊൻകുന്നം ബസ് സ്റ്റാൻഡിൽ സാംസ്‌കാരികസമ്മേളനം പ്രൊഫ.റോണി കെ.ബേബി എം.എൽ.എ.ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ.ഡോ.എൻ.ജയരാജ് മുഖ്യപ്രഭാഷണം നടത്തും. 7.30-ന് തൃശ്ശൂർ കരിന്തലക്കൂട്ടത്തിന്റെ നാടൻപാട്ടുകളും നാടൻകലകളും.

error: Content is protected !!