KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബാക്ക് ടു സ്കൂൾ പ്രോഗ്രാം സംഘടിപ്പിച്ചു.

പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജ് ഒന്നാം വർഷ വിദ്യാർത്ഥികൾ അവർ പഠിച്ചിരുന്ന സ്കൂളുകളിലേക്ക് തിരികെ പോയി, കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തെ പുത്തൻ പ്രവണതകളെ കുറിച്ച്
അറിവുകൾ പങ്കുവെച്ച് “ബാക്ക് ടു സ്കൂൾ” എന്ന പേരിൽ പ്രോഗ്രാം സംഘടിപ്പിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷിൻ ലേണിംഗ്, റോബോട്ടിക്സ്, ഫാഷൻ ഡിസൈനിംഗ്, ഏവിയേഷൻ, ഫോറൻസിക് സൈക്കോളജി, ഹോട്ടൽ മാനേജ്‌മെന്റ്, സോഷ്യൽ വർക്ക്, ചിൽഡ്രൻസ് സൈക്കോളജി, എയർപോർട്ട് ആൻഡ് എയർ കാർഗോ മാനേജ്‌മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഐ.ടി., ട്രാവൽ മാനേജ്‌മെന്റ്, ഫുഡ് ടെക്നോളജി, നെറ്റ്‌വർക്കിംഗ് തുടങ്ങി വ്യത്യസ്ത മേഖലകൾ അവതരിപ്പിക്കപ്പെട്ടു. 296 വിദ്യാർത്ഥികൾ ടീം ചേർന്ന് 65 സ്കൂളുകളിലായി പ്രോഗ്രാം പൂർത്തിയാക്കി. നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ സംശയങ്ങളും ദൂരീകരിക്കപ്പെട്ടു.

പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളി, പ്രോഗ്രാം കൺവീനർ ഷാന്റിമോള്‍ എസ്, , വൈസ് പ്രിന്‍സിപ്പല്‍ സുപര്‍ണ്ണ രാജു , വിവിധ വകുപ്പ് മേധാവികൾ, ക്ലാസ് ടീച്ചര്‍മാര്‍  എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും, പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്തു. പഠിച്ചിറങ്ങിയ സ്കൂളുകളിൽ തിരികെ എത്തിയത് ആവേശോജ്ജ്വലമായ സ്വീകരണമായിരുന്നു സ്കൂൾ അധികാരികൾ നൽകിയതെന്ന് വിദ്യാർത്ഥി പ്രതിനിധികളായ ദേവിക സജി, ലിയമോള്‍ മാത്യു ,ഇവ ബിറ്റോ, ഗോഡ്‌വിനജോണ്‍,അരണ്യ റോസ് എന്നിവര്‍ അറിയിച്ചു.

error: Content is protected !!