KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ എം.എൽ.എ. ഓഫിസ് പ്രവർത്തനം ആരംഭിച്ചു.

എരുമേലി : ശബരിമല സീസണിൽ അയ്യപ്പഭക്തർക്ക് മികച്ച സേവനവും സഹായവും ഉറപ്പാക്കുന്നതിനായി പേട്ടക്കവലയിൽ മസ്ജിദ് ബസാർ കെട്ടിടത്തിൽ പൂഞ്ഞാർ എംഎൽഎ യുടെ ഓഫിസ് പ്രവർത്തനം ആരംഭിച്ചു. എംഎൽഎ എം. ജെ. സെബാസ്റ്റ്യൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. പി എ ഷമീർ, ജില്ലാ പഞ്ചായത്ത്‌ അംഗം ആശാ ജോയി. ബ്ലോക്ക്‌ അംഗങ്ങളായ പ്രകാശ് പുളിക്കൽ, ബിനു മറ്റക്കര, വി ടി അയൂബ് ഖാൻ, അഡ്വ പി ജി സൂര്യകല, പഞ്ചായത്ത്‌ അംഗങ്ങളായ സാറാമ്മ എബ്രഹാം, നാസർ പനച്ചി, ഷമീന ലത്തീഫ്, അഭിരാമി ദേവരാജ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!