‘നീ അറിയാൻ ‘ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ച കഥാകൃത്ത് സുവർണ കെ..എസ്. നെ അനുമോദിച്ചു.
കൂവപ്പള്ളി : ‘നീ അറിയാൻ ‘ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ച, കൂവപ്പള്ളി പബ്ലിക് ലൈബ്രറിയുടെ ലൈബ്രേറിയനും കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥിനിയുമായ സുവർണ കെ..എസ്. നെ സ്കൂൾ ഹാളിൽ ചേർന്ന യോഗം അനുമോദിച്ചു.
ലൈബ്രറി പ്രസിഡന്റ് ബാബു ടി. ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ജോ എ സ്കറിയ ഉപഹാരം നൽകി. കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ,ഫാ. അഖിൽ ഏറത്ത്, ഹെഡ് മിസ്ട്രെസ്സ് ജോഷിന മേരി, സുമ സജികുമാർ, ഷിജോ തോണിയാങ്കൽ, സിസ്റ്റർ ലിസ്യൂ തുടങ്ങിയവർ ആശംസകൾ നേർന്നു.
