KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയത്ത് ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ നിരത്തിൽ വാഹനമിറക്കിയതിന് പത്തുപേർക്കെതിരെ കേസെടുത്തു .

മുണ്ടക്കയം: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച ടൗണിൽ വാഹനത്തിരക്ക് തീരെ കുറവായിരുന്നു. കടകളിലും തിരക്കുണ്ടായില്ല.

ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ നിരത്തിൽ വാഹനമിറക്കിയതിന് പത്തുപേർക്കെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. പോലീസ് സ്റ്റേഷൻ പരിധിയിൽ ക്വാറൻറീനിൽ കഴിയുന്ന 250 പേരുടെ ആവശ്യങ്ങളിൽ ഇടപെടുന്നതിന് പോലീസ് രംഗത്തുണ്ട്.

അവർക്ക് ബോധവത്കരണത്തിനും മാനസികപ്രയാസങ്ങൾ ഒഴിവാക്കാനുമായി ദിവസവും ഫോണിലൂടെ സംസാരിക്കുന്നുണ്ട്‌. ഇതിലേക്ക് മൂന്ന് ടീമിനെ നിയോഗിച്ചതായും മുണ്ടക്കയം സി.ഐ. വി.എൻ.സാഗർ അറിയിച്ചു.

error: Content is protected !!