KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിദേശ പഠനരംഗത്ത് അവസരങ്ങൾ ഒരുക്കി “ഓവർസീസ് ഐ” കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി : വിദേശ പഠനരംഗത്തു വിശ്വസ്‌തരായ ഓവർസീസ് ഐയുടെ കോർപ്പറേറ്റ് ഓഫീസ് കാഞ്ഞിരപ്പള്ളിയിൽ തുടങ്ങി. ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് എൻ.ജയരാജ്‌ എം.എൽ.എ,ഫാ. ബോബി മണ്ണംപ്ലാക്കൻ എന്നിവർ ഭദ്രദീപം കൊളുത്തി.

വാർഡ് മെമ്പർ മഞ്ജു ജേക്കബ്, ബെന്നി കുറ്റചിറയിൽ, ബിജു പത്യയാല, ഗോകുൽ ജി.നായർ, ഫാ. സ്റ്റീഫൻ എസ്.ജെ, വർഗീസ് കൊച്ചുകുന്നേൽ, സാജു പൗത്തിൽ തുടങ്ങിയവർ പങ്കെടുത്തു. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് ഓഫീസ് പ്രവർത്തനം. ഇമിഗ്രേഷൻ, വിദേശപഠനം, വിദേശജോലിസംബന്ധമായ വിവരങ്ങൾ, നഴ്സസ് എബ്രോഡ്, തുടങ്ങിയ അക്കാദമിക്, കരിയർ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. വിവരങ്ങൾക്ക് 9188655551, 9400655551.

error: Content is protected !!