വീട്ടിൽ വഴക്ക്; കിണറ്റിൽച്ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി
മുണ്ടക്കയം: വീട്ടുവഴക്കിനെ തുടർന്ന് കിണറ്റിൽച്ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി.
പുഞ്ചവയൽ കടമാൻതോട്ടിലാണ് സംഭവം. 21-കാരി മുപ്പതടി താഴ്ചയുള്ള കിണറ്റിൽ ചാടുകയായിരുന്നു.
അവസരോചിതമായി നാട്ടുകാരും ജനപ്രതിനിധികളും രക്ഷാപ്രവർത്തനം നടത്തി കിണറ്റിൽനിന്നു പുറത്തെടുത്തു.
കുടുംബവഴക്കിനെ തുടർന്നാണ് ഒരു കുട്ടിയുടെ അമ്മയായ യുവതി വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയത്. ആറടിയിലധികം വെള്ളം ഉണ്ടായിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ്, ബ്ലോക്ക് മെമ്പർ പി.കെ.പ്രദീപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി. അനിൽകുമാർ, മെമ്പർമാരായ പ്രസന്ന ഷിബു, ഷിജി ഷാജി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. ബോധരഹിതയായ യുവതിയെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.