KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം ; ശുചീകരണവുമായി പ്രവർത്തകർ

എരുമേലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം പിറന്നാൾ ആഘോഷം സേവനവും ശുചീകരണയജ്ഞവുമാക്കി പ്രവർത്തകർ. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നദീശുചീകരണം നടത്തിയാണ് നേതാക്കളും അണികളും ജന്മദിനാഘോഷത്തിൽ പങ്കാളികളായത്. എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ അതിർത്തിയിൽ പഞ്ചതീർഥ പരാശക്തി ദേവസ്ഥാന്റെ മുമ്പിലൂടെ ഒഴുകുന്ന നദിയാണ് പ്രവർത്തകർ ശുചീകരിച്ചത്. ശുചീകരണപ്രവർത്തനങ്ങൾ സംസ്ഥാനസമിതിയംഗം എൻ.ഹരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ബി.മധു അധ്യക്ഷത വഹിച്ചു. വി.സി.അജികുമാർ, പി.വി.മനോജ്കുമാർ, ഹരികൃഷ്ണൻ കനകപ്പലം തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!