KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സി.പി.എം. വാഴൂർ ഏരിയാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു 

സി.പി.എം. വാഴൂർ ഏരിയാ കമ്മിറ്റി ഓഫീസ് പൊൻകുന്നത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. സി.പി.എം. ജില്ലാ സെക്രട്ടറി എ.വി.റസൽ, ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, മന്ത്രി വി.എൻ.വാസവൻ എന്നിവർ സമീപം 

പൊൻകുന്നം: സി.പി.എം.വാഴൂർ ഏരിയാ കമ്മിറ്റി പൊൻകുന്നത്ത് കോടിയേരി ബാലകൃഷ്ണൻ സ്മാരകമായി നിർമിച്ച ഓഫീസ് മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തുടർന്നുനടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പ്രൊഫ.ആർ.നരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ.വാസവൻ, സി.പി.എം. ജില്ലാ സെക്രട്ടറി എ.വി.റസൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ. കെ.അനിൽകുമാർ, രാജു ഏബ്രഹാം, ജില്ലാകമ്മിറ്റിയംഗം അഡ്വ. ഗിരീഷ് എസ്.നായർ, ഏരിയാ സെക്രട്ടറി വി.ജി.ലാൽ, ലോക്കൽ സെക്രട്ടറി കെ.സേതുനാഥ് തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലത്തിലെ എം.എൽ.എ.കൂടിയായ ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ചടങ്ങിൽ പങ്കെടുത്തു. 

error: Content is protected !!