KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവിൽ ആറാട്ടുകടവിൽ മണിക്കൂറുകൾ നീണ്ട ദർശനം 

ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ആറാട്ടുത്സവത്തിന് കിഴക്കേനടയിലെ ചിറയിലേക്ക് ദേവനെ എഴുന്നള്ളിക്കുന്നു

ചിറക്കടവ്: മഹാദേവക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ കിഴക്കേനടയിലെ ചിറയിൽ മഹാദേവന് ആറാട്ട്. ഞായറാഴ്ച വൈകീട്ട് ആറാട്ടിന് ശേഷം അർധരാത്രിവരെ മണിക്കൂറുകളോളം ആറാട്ടുകടവിൽ ഭക്തരുടെ ദർശനമായിരുന്നു. ചിറയുടെ പരിസരത്ത് ദീപക്കാഴ്ചയുടെ പ്രഭാപൂരത്തിൽ തെക്കുംഭാഗം, വടക്കുംഭാഗം മഹാദേവ വേലകളിസംഘങ്ങളുടെ കൂടിവേലയുണ്ടായിരുന്നു. കടവിലെ ദർശനത്തിനു ശേഷം ഭഗവാനെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ആറാട്ടെതിരേൽപ്പിന് ക്ഷേത്രപരിസരമാകെ നിറഞ്ഞ് ഭക്തജനങ്ങളായിരുന്നു. 

error: Content is protected !!