KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചെന്നായ് ആക്രമണത്തിൽ സ്വാമിക്ക് പരുക്ക് ; മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി

മുണ്ടക്കയം : വെംബ്ലി മാതാപിതാ ഗുരുദേവ സത്യപീഠാശ്രമത്തിലെ സ്വാമി സാബു പി. ദേവിന് ചെന്നായ് ആക്രമണത്തിൽ പരുക്ക്. വെള്ളിയാഴ്ച പുലർച്ചെ ആശ്രമപരിസരത്തുവെച്ച് ഓടിയെത്തിയ ചെന്നായ് സ്വാമിയെയും കുടുംബാംഗങ്ങളെയും ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സ തേടി.

പരിസരവാസികൾക്കും ചെന്നായ് ആക്രമണത്തിൽ പരിക്കുണ്ട്.എന്നാൽ ആക്രമണ വിവരം ജനപ്രതിനിധികളെയും നേതാക്കന്മാരെയും അറിയിച്ചെങ്കിലും ആരും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല എന്ന് നാട്ടുകാരുടെ പരാതി.

error: Content is protected !!